Ernakulam

കെ.ജി.ടി.ഇ. പ്രീ പ്രസ് കോഴ്‌സിലേക്ക് സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി ആരംഭിക്കുന്ന കേരള സർക്കാർ അംഗീകാരമുള്ള ഒരു വര്‍ഷ കെ.ജി.ടി.ഇ. പ്രീ പ്രസ്സ് ഓപ്പറേഷന്‍ 2023 – 24 അദ്ധ്യയന വര്‍ഷം ആരംഭിക്കുന്ന കോഴ്‌സിലേക്ക് സീറ്റൊഴിവുണ്ട്. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം. 

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കണ്‍ട്രോളര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന പ്രസ്തുത കോഴ്‌സില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും. ഒ.ബി.സി., എസ്.ഇ.ബി.സി, മറ്റ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 

അപേക്ഷാ ഫോറം 100 രൂപയ്ക്ക് സെന്ററില്‍ നിന്നും നേരിട്ടും മണി ഓര്‍ഡറായി 135 രൂപ ഓഫീസര്‍ ഇന്‍ ചാര്‍ജ്, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ഗവ. എല്‍.പി.എസ്. കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ., ആലുവ -683108 വിലാസത്തില്‍ തപാലിലും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് 0484-2605322, 9605022555 നമ്പരുകളില്‍ ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ (വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം) കോപ്പികള്‍ സഹിതം ലഭിക്കേണ്ട അവസാന തീതതി 12.10.2023.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close