AlappuzhaSCHOLARSHIP
സെന്‍ട്രല്‍ പ്രീ- മെട്രിക് സ്കോളര്‍ഷിന് അപേക്ഷിക്കാം
ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ ഒമ്പത്, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും സെന്‍ട്രല്‍ പ്രീ- മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ. ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷയും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും സ്വീകരിച്ച് ഓണ്‍ലൈനായി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകള്‍ 2024 ഫെബ്രുവരി 28 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.