Alappuzha

ദേശീയ ലോക് അദാത്ത്: 9480 കേസുകളില്‍ ഒത്തുതീര്‍പ്പ്

ആലപ്പുഴ: ജില്ലയിലെ കോടതികളില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ കോടതികളുടെ പരിഗണനയിലിരിക്കുന്ന കേസുകളും കോടതിയേതര തര്‍ക്കങ്ങളും പരിഹരിച്ചു. വാഹനാപകട നഷ്ടപരിഹാര കേസുകളില്‍ 15.33 കോടി രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു. മജിസ്ട്രേറ്റ് കോടതികളില്‍ കുറ്റം സമ്മതിച്ചു പിഴ ഒടുക്കാവുന്ന കേസുകളില്‍ 823 കേസുകള്‍ തീര്‍പ്പാക്കി 1,02,32,600 രൂപ പിഴ ഈടാക്കി. ആകെ 22.28 കോടി രൂപയുടെ 9480 ഒത്തുതീര്‍പ്പുകളാണ് നടന്നത്. വിവിധ ബാങ്കുകള്‍ സമര്‍പ്പിച്ച വായ്പ കുടിശിക സംബന്ധിച്ച കേസുകള്‍, മോട്ടോര്‍ വാഹന വകുപ്പ്, രജിസ്ട്രേഷന്‍ വകുപ്പ് സംബന്ധിച്ച കേസുകളും പരിഗണിച്ചു.
പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജും ജില്ലാ നിയമ സേവന അതോറിറ്റിയുടെ ചെയര്‍മാനുമായ ജോബിന്‍ സെബാസ്റ്റ്യന്‍, ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ്ബ് ജഡ്ജുമായ പ്രമോദ് മുരളി എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കി. ജില്ലയിലെ
ന്യായാധിപര്‍, അഭിഭാഷകര്‍, അഡ്വക്കേറ്റ് ക്ലാര്‍ക്ക്മാര്‍, കോടതി ജീവനക്കാര്‍, പാരാ ലീഗല്‍ വോളന്റീയര്‍മാര്‍ എന്നിവരും അദാലത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close