Alappuzha

നവകേരള സദസ്: ആലപ്പുഴയില്‍ മജീഷ്യന്‍ മുതുകാടിന്റെ മോട്ടിവേഷന്‍ ക്ലാസ്

ആലപ്പുഴ: ആലപ്പുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസിന് മുന്നോടിയായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വിദ്യാര്‍ഥികള്‍ക്കായി ‘മോള്‍ഡിങ്ങ് മൈന്റ്‌സ് മാജിക്കലി’ മോട്ടിവേഷണല്‍ ക്ലാസെടുത്തു. ആലപ്പുഴ എസ്.ഡി.വി സെന്റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷനായി.

മണ്ഡലത്തിലെ വിവിധ സ്‌കൂളുകളിലെയും കോളേജുകളിലേയും ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ക്ലാസില്‍ പങ്കെടുത്തു. ആലപ്പുഴ നിയോജകമണ്ഡലം കണ്‍വീനറായ ഡെപ്യൂട്ടി  കളക്ടര്‍ സി. പ്രേംജി, സബ് കമ്മിറ്റി കണ്‍വീനര്‍ ഒ.ജെ. ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ന് (6) വൈകിട്ട് പത്തിന് ‘മാലിന്യമുക്ത നവകേരളം ആലപ്പുഴയിലെ പുരവഞ്ചികളിലെ ഇടപെടലുകള്‍’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചാത്തനാട് റോട്ടറി ക്ലബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ അധ്യക്ഷത വഹിക്കും. ആലപ്പുഴ നഗരസഭ സെക്രട്ടറി മുംതാസ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് ശേഷം മൂന്നിന് ആര്യാട് ലൂഥറന്‍സ് സ്‌കൂളില്‍ നവ കേരളത്തിന്റെ പ്രതീക്ഷകളും ആലപ്പുഴയുടെ സാധ്യതകളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ആര്‍. നാസര്‍ അധ്യക്ഷത വഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close