Alappuzha

നവകേരള സദസ്:

അമ്പലപ്പുഴയിലെ സ്കൂളുകളിൽ ശാസ്ത്ര വണ്ടിയെത്തി

ആലപ്പുഴ: നവകേരള സദസ്സിനു മുന്നോടിയായി അമ്പലപ്പുഴ മണ്ഡലത്തിലെ സ്കൂളുകളിൽ ശാസ്ത്ര വണ്ടിയെത്തി. തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂളിൽ നിന്നാരംഭിച്ച ശാസ്ത്ര യാത്ര ടെക്ജൻഷ്യ സൊല്യൂഷൻസ് സി.ഇ.ഒ. ജോയി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എൽ.എ. അധ്യക്ഷനായി.

കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുക, ശാസ്ത്രജ്ഞന്മാരുടെ ജീവിതവും കണ്ടുപിടിത്തങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുക എന്നിവയാണ് ശാസ്ത്ര വണ്ടിയുടെ ലക്ഷ്യം. ആദ്യ ദിവസം പുറക്കാട് എസ്.എൻ.എം.എച്ച്.എസ്.എസ്., അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസ്., കെ.കെ. കുഞ്ചുപിള്ള സ്കൂൾ, ഗവ.എച്ച്.എസ്.എസ്. കക്കാഴം, എച്ച്.എസ്.എസ്. അറവുകാട്, സെന്റ് ജോസഫ് എച്ച്.എസ്. പുന്നപ്ര, അംബേദ്കർ മെമ്മോറിയൽ സ്കൂൾ, ഗവ.എച്ച്.എസ്.എസ്. പറവൂർ സ്കൂളുകളിലാണ് പര്യടനം നടത്തിയത്. ഓരോ സ്കൂളിലും തെരഞ്ഞെടുത്ത കുട്ടികളും അധ്യാപകരും ശാസ്ത്രജ്ഞരെ കുറിച്ച് പ്രഭാഷണം നടത്തി.

തോട്ടപ്പള്ളി നാലുചിറ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. സ്കൂളിനുള്ള ശാസ്ത്രപുസ്തകം കൈമാറി. വിദ്യാർത്ഥി നീരജ് കൃഷ്ണ വരച്ച ശാസ്ത്രജ്ഞൻ ഗലീലിയോ ഗലീലിയുടെ ചിത്രം ജോയ് സെബാസ്റ്റ്യൻ ഏറ്റുവാങ്ങി. വി. ഉപേന്ദ്രൻ ക്ലാസെടുത്തു.

വിവിധ സ്കൂളുകളിൽ നടന്ന ചടങ്ങിൽ പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എസ്. സുദർശനൻ, സ്കൂൾ എച്ച്.എം. സുമംഗലി, കെ.ബി. അജയകുമാർ, അലിയാർ എം. മാക്കിയിൽ, കെ.സി. രമേഷ് കുമാർ, വി. എസ്. മായാദേവി, വി. അനിത, പുന്നപ്ര രാമചന്ദ്രൻ, കെ. സബിത, ആർ. ഉണ്ണി, ലീന രജനീഷ്, പ്രിയ അജേഷ്, വിവിധ സ്കൂളുകളിലെ പ്രിൻസിപ്പാൾമാർ, പ്രധമാധ്യാപകർ, പി.ടി.എ. ഭാരവാഹികൾ, മറ്റ് സബ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

നാളെ (വെള്ളി) രാവിലെ 9.30 ന് തിരുവമ്പാടി എച്ച്.എസ്.എസ്.ൽ നിന്ന് പ്രയാണം ആരംഭിക്കുന്ന ശാസ്ത്ര വണ്ടിയുടെ യാത്ര ഉച്ചകഴിഞ്ഞ് 3:15 ന് ഗവ. മുഹമ്മദൻസ് ബോയ്സ് – ഗേൾസ് സ്കൂളിൽ സമാപിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close