Alappuzha

മൈ ഇന്ത്യ- 2050 യൂത്ത് സ്പീക്ക് സംഘടിപ്പിച്ചു

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി അമ്പലപ്പുഴ മണ്ഡലത്തില്‍ മൈ ഇന്ത്യ- 2050 എന്ന പേരില്‍ യൂത്ത് സ്പീക്ക് സംഘടിപ്പിച്ചു. പ്രശസ്ത മാധ്യമ പ്രവര്‍ത്തകരായ ഉണ്ണി ബാലകൃഷ്ണന്‍, ശരത് ചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു.

ഗവ. ടി.ഡി. മെഡിക്കല്‍ കോളേജ്, നേഴ്‌സിങ് കോളേജ്, ദന്തല്‍ കോളേജ് ക്യാമ്പസ്, എസ്.ഡി. കോളേജ്, എസ്.ഡി.വി. കോളേജ്, കേപ്പ് ക്യാമ്പസ്, കാര്‍മ്മല്‍ ക്യാമ്പസ്, ഗവ.കോളേജ് അമ്പലപ്പുഴ എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥികളും യുവജനങ്ങളും അവരുടെ പ്രതീക്ഷകളും ആശങ്കകളും പങ്കുവെച്ചു. എച്ച്. സലാം എം.എല്‍.എ., എ. ഓമനക്കുട്ടന്‍, കെ.ബി. അജയകുമാര്‍, ബി. ശ്രീകുമാര്‍, അരുണ്‍ലാല്‍, ദിവ്യ തമ്പുരു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close