മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ആലപ്പുഴ: ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നീലംപേരൂര്‍ പഞ്ചായത്തിലെ കൈനടി കടവില്‍ 40,000 കാര്‍പ്പ് ഇനം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു.
പൊതുജലാശയങ്ങളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ല പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ 10 ലക്ഷം രൂപയാണ് ഇതിനായി മാറ്റിവെച്ചിരിക്കുന്നത്.
കൈനടി കടവില്‍ നടന്ന ചടങ്ങില്‍ നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സന്ധ്യാമണി ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സഹദേവന്, പഞ്ചായത്തംഗം കെ.ആര്. രാജപ്പന്, നീലംപേരൂര്‍ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം.ടി. ചന്ദ്രന്, മത്സ്യത്തൊഴിലാളി നേതാക്കള്‍, മത്സ്യ കര്‍ഷകര്‍, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.