Alappuzha
പോസ്റ്റ് ഓഫീസിൽ ആധാർ മേള
ആലപ്പുഴ: തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ ആധാർ മേള സംഘടിപ്പിക്കുന്നു. ചേർത്തല, ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസുകളിൽ രാവിലെ 9.30 മുതൽ സേവനങ്ങൾ ലഭിക്കും. ഇതുവരെ ആധാർ എടുത്തിട്ടില്ലാത്തവർക്ക് സൗജന്യമായി ആധാറിനായി എൻറോൾ ചെയ്യാനും ജനനതീയതി, മേൽവിലാസം മൊബൈൽ നമ്പർ തുടങ്ങിയവ തിരുത്താനും ആധാറിലുള്ള ഫോട്ടോ, ബയോമെട്രിക് എന്നിവ മാറ്റാനും മേളയിൽ സൗകര്യമുണ്ടാകും.