Alappuzha

ജില്ലാതലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും

ആലപ്പുഴ: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംഗത്വം നേടിയ ശേഷം അംശാദായ അടവില്‍ വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കൂടുതല്‍ ഇളവുകളോടെ അംഗത്വം പുനസ്ഥാപിക്കുന്നതിന് ജില്ലാതലത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. മാര്‍ച്ച് എട്ടിന് നടക്കുന്ന അദാലത്തിന്റെ ഭാഗമായി ക്ഷേമനിധി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിനുള്ള അവസരം ലഭിക്കും. 
ബോര്‍ഡില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം നടപ്പില്‍ വരുത്തുന്നതിന് പറഞ്ഞിട്ടുളള രേഖകള്‍ നല്‍കുന്നവര്‍ക്ക് സൗജന്യമായി അവ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു നല്‍കുന്നതിനുള്ള സൗകര്യവും ജില്ലാ ഓഫീസില്‍ ലഭിക്കും. നല്‍കേണ്ട രേഖകള്‍: ഫോട്ടോ, ആധാര്‍ പകര്‍പ്പ്, ബാങ്ക് പാസ്സ് ബുക്ക് സിംഗിള്‍ അക്കൗണ്ട് കോപ്പി, വയസു തെളിയിക്കുന്ന രേഖ (ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് കോപ്പി) ഒപ്പ്, ക്ഷേമനിധി ഐ.ഡി കാര്‍ഡ് കോപ്പി. വിവരങ്ങള്‍ക്ക് : 0477 2241455

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close