Alappuzha

നവകേരള സദസ്: കായംകുളം മണ്ഡലതല സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഡിസംബർ 16ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിൻറെ കായംകുളം മണ്ഡലത്തിലെ സംഘാടക സമിതി ഓഫീസ് യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് വകുപ്പിന്റെ കായംകുളം റസ്റ്റ് ഹൗസിലാണ് സ്വാഗത സംഘം ഓഫീസ്.

നഗരസഭ ചെയർപേഴ്സൺ പി. ശശികല, വൈസ് ചെയർമാൻ ജെ.ആദർശ്, ജില്ല പഞ്ചായത്തംഗം നികേഷ് തമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അമ്പുജാക്ഷി ടീച്ചർ, ഇന്ദിര ദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. പവനനാഥൻ, എൽ. ഉഷ, കെ. ദീപ, സി. സുധാകര കുറുപ്പ്,അഡ്വ.കെ.എച്ച് ബാബുജാൻ, പി.അരവിന്ദാക്ഷൻ, അഡ്വ. എ ഷാജഹാൻ, ഐ.ഷിഹാബുദ്ദീൻ, ലിയാക്കത്ത് പറമ്പിൽ, അഡ്വ. ജോസഫ് ജോൺ, സക്കീർ മല്ലഞ്ചേരി, പി.ഗാനകുമാർ, കെ.മോഹനൻ, ഷേക്ക് പി. ഹാരീസ്, എം.ആർ രാജശേഖരൻ സംഘാടക സമിതി കൺവീനർ വി. സുദേശൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close