Alappuzha

പൗരധ്വനി: അറിവുത്സവം സമാപിച്ചു

ആലപ്പുഴ: സാക്ഷരതാ മിഷന്റെ പൗരധ്വനി പരിപാടിയുടെ ഭാഗമായി നടത്തിയ അറിവുത്സവം ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുദർശനബായി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.എസ് സുഖലാൽ അദ്ധ്യക്ഷനായി. 

സംസ്ഥാന സാക്ഷരതാ മിഷൻ അസിസ്റ്റന്റ് ഡയറക്ടർ ഡോ ജെ വിജയമ്മ മുഖ്യാതിഥിയായി. സാക്ഷരതാമിഷൻ ജില്ലാ കോർഡിനേറ്റർ കെ.വി രതീഷ് ക്യാമ്പ് അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. 
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി ഷിബു, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എൻ പ്രീത, അംഗങ്ങളായ പി.ജെ സജിമോൻ, ടി.പി വിനോദ്, ജനറ്റ് ഉണ്ണി, പി.എ അലക്സ്, സിഡിഎസ് ചെയർപേഴ്സൺ അനീജി മനോജ്, സാക്ഷരതാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ആർ സിംല, ലേഖമനോജ്, നോഡൽ പ്രേരക് കെ.എം പൊന്നപ്പൻ തുടങ്ങിയവർ സംസാരിച്ചു.

ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും അധികാരങ്ങളും പരമാവധി ഉപയോഗിക്കുന്ന സ്വതന്ത്ര പൗരരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയാണ് പൗരധ്വനി.
ചേന്നവേലി സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടന്ന ത്രിദിന ക്യാമ്പിൽ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, സംവാദങ്ങൾ, സിനിമ, കലാപരിപാടികൾ തുടങ്ങിയവ നടത്തി. മുന്നൂറോളം പേർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close