Alappuzha

ശുചീകരണ യജ്ഞം നടത്തി

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ സ്വച്ഛതാ ഹി സേവാ ക്യാമ്പയിന്റെ ഭാഗമായുള്ള തീവ്ര ശുചീകരണ യജ്ഞം പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വൈസ് പ്രസിഡന്റ് എ.പി. സരിത, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ അജിത ശശി, ജയ പ്രസന്നന്‍, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് ബാബു, ജയലേഖ, ഗീത കൃഷ്ണന്‍, പ്രഭ വിജയന്‍,

കവിത, അര്‍ജുന്‍ അനിരുദ്ധന്‍, ഏലിയാസ്, സുധര്‍മ്മ ബൈജു, ആനന്ദന്‍, രജിത്ത് രാമചന്ദ്രന്‍, വിശാഖ് വിജയന്‍, സാജന്‍ എബ്രഹാം, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close