Alappuzha

അവധിക്കാലം ആഘോഷിക്കാം; വേനൽ പാഠം സമ്മർക്യാമ്പിന് തുടക്കം

ആലപ്പുഴ: വേനലവധിക്കാലം ആഘോഷമാക്കാൻ കുട്ടികളുടെ “വേനൽ പാഠം” സമ്മർക്യാമ്പിന് തുടക്കം. പരിശീലകന് ബാസ്ക്കറ്റ് ബോൾ നൽകി ജില്ല കളക്ടർ അലക്സ് വർഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണിൽ കളിച്ചും ടിവി കണ്ടും അവധിക്കാലം കളയാതെ കുട്ടികൾക്ക് കായിക പരിശീലനവും മാനസിക ഉല്ലാസവും നൽകുക എന്ന ലക്ഷ്യത്തോടെയാണ് ജില്ല ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ വേനൽ പാഠം സമ്മർ ക്യാമ്പ് ആരംഭിക്കുന്നതെന്ന് ജില്ല കളക്ടർ പറഞ്ഞു. 

ഉദ്ഘാടന ചടങ്ങിനു ശേഷം ജില്ല കളക്ടർ കുട്ടികൾക്കൊപ്പം ബാസ്ക്കറ്റ് ബോൾ കളിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വേനൽക്കാല സ്പോർട്ട്സ് ക്യാമ്പുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ജില്ല ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കും. 
നീന്തൽ, അത്ലറ്റിക്സ്, ബാസ്കറ്റ് ബോൾ, ഫുട്ബോൾ, വോളിബോൾ, ഹാൻഡ് ബോൾ, ബാഡ്മിൻ്റൺ, ടേബിൾ ടെന്നീസ്, കളരിപ്പയറ്റ്, കരാട്ടെ, തായ്ക്കൊണ്ടോ, ബോക്സിങ്, കബഡി എന്നീ ഇനങ്ങളിലാണ് അവധിക്കാല പരിശീലനം നൽകുക. 
ജില്ലയിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന നിർധനരായ ആയിരം കുട്ടികൾക്കാണ് കായിക പരിശീലനം നൽകുക. ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും സഹായത്തോടെയാണ് പരിശീലന സൗകര്യം ഒരുക്കുന്നത്. 
ജില്ല ഭരണകൂടവും ആലപ്പുഴ സ്പോർട്സ് കൗൺസിലും വൈ.എം.സി.എ.യും ജവഹർ ബാലഭവനും മറ്റു കായിക സംഘടനകളും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

വൈ.എം.സി.എ. ഹാളിൽ നടന്ന ചടങ്ങിൽ 
ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് വി. ജി. വിഷ്ണു, ജില്ല സ്പോർട്സ് ഓഫീസർ സി.വി.ബിജിലാൽ, ഇന്ത്യൻ ബാങ്ക് മാനേജർ കെ.ആർ. പ്രേമചന്ദ്രൻ, ജില്ല സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കുര്യൻ ജെയിംസ്, ടി. കെ.അനിൽ, ടി.ജയമോഹൻ, വൈ.എം.സി.എ ജനറൽ സെക്രട്ടറി എബ്രഹാം കുരുവിള, വൈ.എം.സി.എ ബോർഡ് മെമ്പർമാരായ ഡോ. കുര്യപ്പൻ വർഗ്ഗീസ്, റോണി മാത്യു, മറ്റ് സംഘാടകർ പരിശീലകർ തുടങ്ങിയവർ പങ്കെടുത്തു.
ഇനിയും രജിസ്റ്റർ ചെയ്യാൻ തലപ്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുക 
വൈ. എം. സി. എ. 8281228328
മുഹമ്മ +91 99614 12357
മരാരിക്കുളം  +91 79070 07919
ജില്ല സ്പോർട്സ് കൗൺസിൽ
 +91 94009 01432

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close