Alappuzha

ലോക്‌സഭ തിരഞ്ഞെടുപ്പ്; ഓഡിറ്റോറിയങ്ങളുടെ ബുക്കിംഗ് വിവരങ്ങള്‍ ഒബ്‌സര്‍വ്വെറെ അറിയിക്കണം

ആലപ്പുഴ: 2024 പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര ലോക്‌സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍, ഏജന്റുമാര്‍, രാഷ്ട്രീയകക്ഷികള്‍ എന്നിവര്‍ പരിപാടിക്കായി ഓഡിറ്റോറിയം, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ബുക്ക് ചെയ്യുന്ന പക്ഷം പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉള്‍പ്പെടുന്ന നിയമസഭ നിയോജകമണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറെ ഓഡിറ്റോറിയങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ എന്നിവയുടെ ഉടമസ്ഥരോ മാനേജറോ രേഖാമൂലം അറിയിക്കണം. ഇലക്ഷന്‍ കാലയളവില്‍ ഉള്ള മറ്റ് ബുക്കിംഗ് വിവരങ്ങളും പ്രസ്തുത ഉദ്യോഗസ്ഥനെ അറിയിക്കണം. വീഴ്ച വരുത്തുന്ന പക്ഷം ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് വേണ്ടി എക്‌സ്‌പെന്‍ഡീച്ചര്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close