Alappuzha

പുല്ലാട്ട് പാടശേഖരം പുറം ബണ്ട് നിര്‍മ്മാണ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: കൈനകരി കൃഷിഭവന് കീഴിലുള്ള പുല്ലാട്ട് പാടശേഖരത്തിന്റെ പുറം ബണ്ട് നിര്‍മ്മാണോദ്ഘാടനം തോമസ് കെ. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. 
കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷന്റെ മേല്‍നോട്ടത്തില്‍ 11.5 കോടി രൂപ ചെലവിലാണ് ആറ് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാടശേഖരത്തിന്റെ പുറം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നത്. 
ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.എ. പ്രമോദ്, സബിത മനു, ഗ്രാമപഞ്ചായത്ത് അംഗം ആശാ ജെയിംസ്, മുന്‍ എം.എല്‍.എ കെ.കെ. ഷാജു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close