Alappuzha

തിരുവൻവണ്ടൂർ  പഞ്ചായത്തിലെ വിവിധ പദ്ധതികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സജൻ  അധ്യക്ഷത വഹിച്ചു.
 വടക്കേപീടിക- കുറ്റിക്കാട്ടുപടി റോഡ്, കടവിൽ മാളിക റോഡ്, മഴുക്കീർ ക്നാനയപ്പള്ളി റെയിൽവേ ബ്രിഡ്ജ് റോഡ്, വലിയതറപ്പടി- ഇലക്ട്രിസിറ്റി ഓഫീസ് റോഡ്, കനാൽപടി- കൊമ്പിക്കുഴി വാരിക്കോട്ടിൽപ്പടി റോഡ്, മഴുക്കീർ കൈലാസത്തുപടി- പടിഞ്ഞാറേതിൽപടി റോഡ്, ഇടക്കല്ലിൽ പടി  പ്ലാവുനിൽക്കുന്നതിൽപടി റോഡ്, ഇരമല്ലിക്കര ആശുപത്രിപ്പടി – വനവാതുക്കര റോഡ്, ഹരിലാൽ ജംഗ്ഷൻ- ഉമയാറ്റുകര പാടം റോഡ്, പാട്ടത്തിൽപ്പടി- കോണത്താൽപ്പടി റോഡ്, കല്ലിശ്ശേരി സിഗ്നൽ ലൈറ്റ് തുടങ്ങിയവയാണ്  ഉദ്ഘാടനം ചെയ്തത്.

വടക്കേപീടിക- കുറ്റിക്കാട്ടുപടി റോഡ് 12.9 ലക്ഷം രൂപ ചെലവഴിച്ച് 472 മീറ്റർ നീളത്തിലുംകടവിൽ മാളിക റോഡ് 14.8 ലക്ഷം രൂപ ചെലവഴിച്ച്  310 മീറ്റർ നീളത്തിലും വലിയതറപ്പടി- ഇലക്ട്രിസിറ്റി ഓഫീസ് റോഡ് 35.2 ലക്ഷം രൂപ ചെലവഴിച്ച്  710 മീറ്റർ നീളത്തിലും കനാൽപടി- കൊമ്പിക്കുഴി വാരിക്കോട്ടിൽപ്പടി റോഡ് 21.83 ലക്ഷം രൂപ ചെലവഴിച്ച് 200 മീറ്റർ നീളത്തിലും മഴുക്കീർ ക്നാനയപ്പള്ളി റെയിൽവേ ബ്രിഡ്ജ് റോഡ് (14.70 ലക്ഷം),  മഴുക്കീർ കൈലാസത്തുപടി- പടിഞ്ഞാറേതിൽപടി റോഡ് (20 ലക്ഷം), ഇടക്കല്ലിൽ പടി  പ്ലാവുനിൽക്കുന്നതിൽപടി റോഡ് (58 ലക്ഷം) ഇരമല്ലിക്കര ആശുപത്രിപ്പടി – വനവാതുക്കര റോഡ് (68 ലക്ഷം),  ഹരിലാൽ ജംഗ്ഷൻ- ഉമയാറ്റുകര പാടം റോഡ് (10 ലക്ഷം), പാട്ടത്തിൽപ്പടി- കോണത്താൽപ്പടി റോഡ് (8 ലക്ഷം), ചെലവിൽ നിർമ്മിച്ച റോഡുകളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.

വൈസ് പ്രസിഡന്റ് ബീന ബിജു, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജന്യ ഗോപി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിശാ പി.നായർ, ശ്രീവിദ്യ സുരേഷ്, ബിന്ദു കുരുവിള, കെ.ഒ സതീഷ്, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close