Alappuzha

നവകേരള സദസ്സ്: കായംകുളത്തെ ഇളക്കി തിരുവാതിര മത്സരം

ആലപ്പുഴ: നവകേരള സദസ്സിന് മുന്നോടിയായി കായംകുളം മണ്ഡലത്തില്‍ തിരുവാതിര മത്സരം സംഘടിപ്പിച്ചു. മണ്ഡലത്തിലെ ഏഴ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന മത്സരങ്ങളിലെ വിജയികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും പത്തിയൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. കായംകുളം നഗരസഭയിലെ രണ്ട് ടീമുകള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

യു. പ്രതിഭ എം.എല്‍.എ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. അംബുജാക്ഷി ടീച്ചര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി. ശശികല, നഗരസഭ വൈസ് ചെയര്‍മാന്‍ ജെ. ആദര്‍ശ്, നഗരസഭ കൗണ്‍സിലര്‍മാര്‍, കണ്ണമംഗലം വില്ലേജ് ഓഫീസര്‍ ബിജു ഗോപാല്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close