Alappuzha

തലവടി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സംഘടിപ്പിച്ചു

ആലപ്പുഴ: തലവടി ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി രൂപീകരണ വികസന സെമിനാർ  സംഘടിപ്പിച്ചു.
നീരേറ്റുപുറം ശ്രീചക്കുളത്തുകാവിലമ്മ മിനി ഓഡിറ്റോറിയത്തിൽ നടന്ന വികസന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ  ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് ജോജി എബ്രഹാം അധ്യക്ഷത വഹിച്ചു. 
ജില്ല വികസനകാര്യ സ്ഥിര സമിതി അധ്യക്ഷ ബിനു ഐസക് രാജു മുഖ്യ പ്രഭാഷണം നടത്തി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുമോൾ ഉത്തമൻ കരട് പദ്ധതിരേഖ അവതരിപ്പിച്ചു  സ്ഥിരം സമിതി അധ്യക്ഷൻമാരായ സുജിമോൾ സന്തോഷ്, ജോജി ജെ. വൈലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്തംഗം ആനി ഈപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാകുട്ടി ഫിലിപ്പോസ്,ബിനു സുരേഷ്, കല മധു, ബിന്ദു അബ്രഹാം, എന്‍.പി രാജൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി. വിനോദ് കുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ വിക്രമന്‍,ആസൂത്രണ സമിതി ഉപാധ്യക്ഷ ലാലി അലക്സ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.നിർവഹണ ഉദ്യോഗസ്ഥർ,  ആസൂത്രണ സമിതി അംഗങ്ങൾ,അങ്കണവാടി, ആശ, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close