Alappuzha

വീട്ടമ്മമാർക്ക് മത്സര പരീക്ഷാ പരിശീലനം നൽകി

ആലപ്പുഴ: മാവേലിക്കര- തെക്കേക്കര ഗ്രാമപഞ്ചായത്ത്‌  അഭ്യസ്ത വിദ്യരായ വീട്ടമ്മമാർക്ക് നൽകുന മത്സര പരീക്ഷാ പരിശീലനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം.

ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ ശിവരാമൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീകല, വരേണിക്കൽ,  യു.പി. സ്കൂൾ ഹെഡ് മാസ്റ്റർ ഓമനക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close