Alappuzha

നവകേരള സദസ്: കുട്ടനാട്ടില്‍ പഞ്ചായത്തുതല യോഗങ്ങള്‍ക്ക് തുടക്കം

ആലപ്പുഴ: മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സാന്നിധ്യത്തില്‍ ഡിസംബര്‍ 15-ന് കുട്ടനാട്ടില്‍ നടക്കുന്ന നവകേരള സദസിനു മുന്നോടിയായി ഗ്രാമപഞ്ചായത്തുതല അവലോകന യോഗങ്ങള്‍ തുടങ്ങി. തകഴിയില്‍ ചേര്‍ന്ന യോഗം തോമസ് കെ. തോമസ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാര്‍ അധ്യക്ഷത വഹിച്ചു. 

കുട്ടനാട് മണ്ഡലം നവകേരള സദസ് ജോയിന്റ് കണ്‍വീനര്‍ ജെനിമോന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മദന്‍ലാല്‍, ജനപ്രതിനിധികളായ ജയചന്ദ്രന്‍ കലാങ്കേരി, കെ. ശശാങ്കന്‍, സിന്ധു ജയപ്പന്‍, റീന മതികുമാര്‍, പുഷ്പമ്മ ചെറിയാന്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഗീത മുരളി, 
പഞ്ചായത്ത് സെക്രട്ടി വി. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിസംബര്‍ 15-ന് വൈകിട്ട് 4.30-ന് നെടുമുടിയിലാണ് നവകേരള സദസ്. പരിപാടിയോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍ എന്നിവയും നടത്തും. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close