Alappuzha

‘ഐ.ഡി.ഇ.എ.23’ പരിശീലന പരിപാടി സംഘടിപ്പിച്ചു 

ആലപ്പുഴ: അമ്പലപ്പുഴ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ‘ഐ.ഡി.ഇ.എ.23’ പരിശീലന പരിപാടി സംഘടിപ്പിച്ചു. കരുവാറ്റ ജി.എല്‍.പി.എസ്. കുമാരപുരത്ത് സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി അധ്യക്ഷ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. സംരംഭകത്വ മനോഭാവവും സാമ്പത്തിക സാക്ഷരതയും മെച്ചപ്പെടുത്തുന്നതിനായി  സംഘടിപ്പിച്ച പരിപാടിയില്‍ അമ്പലപ്പുഴ ബി.പി.സി.എ.ജി. ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ട്രെയിനര്‍ വി. അനിത, ഡോ. ബിനീഷ്, മേരി മെറിറ്റ്, സരിത, ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close