Alappuzha

ഭരണ ഭാഷാ വാരാഘോഷം : തദ്ദേശ സ്വയംഭരണ വകുപ്പ് അക്ഷരച്ചങ്ങല തീർത്തു 

ആലപ്പുഴ: ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് അക്ഷര ചങ്ങല സംഘടിപ്പിച്ചു. തദ്ദേശ ഭരണ വകുപ്പ്, ജില്ല ജോയിന്റ് ഡയറക്ടർ ഓഫീസ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ. ജി. രാജേശ്വരി മലയാള ഭാഷാ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  നൂറുകണക്കിന് ജീവനക്കാർ അക്ഷരങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകളുമേന്തി അണിനിരന്നു.

ജീവൻകാർക്കും ജനപ്രതിനിധികൾക്കുമായി കേട്ടെഴുത്ത്, ഭാഷാ പ്രശ്നോത്തരി, തർജ്ജമ മത്സരങ്ങൾ, കഥാ രചന, കവിതാ രചന, ലേഖനമെഴുത്ത് മത്സരങ്ങളും നടത്തി. കളക്ട്രേറ്റിനു മുൻപിൽ സംഘടിപ്പിച്ച അക്ഷരച്ചങ്ങലയോടെ വാരാഘോഷ പരിപാടികൾ സമാപിച്ചു. 

സമാപന സമ്മേളനത്തിൽ  കെ. ജി. രാജേശ്വരി ഭാഷാ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ ജോയിന്റ് ഡയറക്ടർ വി. സുദേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആർ ജീന, അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് മാത്യു, ജൂനിയർ സൂപ്രണ്ട്  ബൈജു തുടങ്ങിയവർ പങ്കെടുത്തു. സി.കെ. ഷിബു മത്സരങ്ങൾ നിയന്ത്രിച്ചു.

വിവിധ മത്സരങ്ങളിലെ വിജയികൾ:

1. കവിതാ രചന- 1. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്. 2.  കരുവാറ്റാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിദാസ് പി. 

2. കഥാരചന- 1. ആര്യാട് ഗ്രാമ പഞ്ചായത്ത് അക്കൌണ്ടന്റ് ധീരേഷ് പി. എൻ. 2. ഫൈസൽ എ സി, പി. എ. യു.

  3. ലേഖനം – 1. മുളക്കുഴ ഗ്രാമ പഞ്ചായത്ത് അക്കൌണ്ടന്റ് തുഷാര വി. എസ്, 2. വിമൽകുമാർ, ബുധനൂർ ഗ്രാമ പഞ്ചായത്ത് .

 4. കേട്ടെഴുത്ത് – 1. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ആശാ ഗോപിനാഥ്. 2.
ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ അനിൽ പി.

5. ഭാഷാ പ്രശ്നോത്തരി- 1.  ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ അനിൽ പി. 2.
മുതുകുളം ബ്ലോക്ക് പഞ്ചായത്തിലെ അഖിൽ വി പിളള

6. തർജ്ജമ- 1.  ജോയിന്റ് ഡയറക്ടർ ഓഫീസിലെ ബിജി. എസ്.2. ആലപ്പുഴ മുൻസിപ്പാലിറ്റിയിലെ അനിൽ പി.

 7. ശുദ്ധ മലയാളത്തിൽ മാത്രം സംസാരിക്കുന്ന ഒരു നിമിഷം പരിപാടിയിൽ തഴക്കര ഗ്രാമ പഞ്ചായത്തിലെ ഉഷ എൽ ഒന്നാം സ്ഥാനവും പട്ടണക്കാട്  ബ്ലോക്ക് പഞ്ചായത്തിലെ ബിജോഷ്ശ്രീ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close