Alappuzha

വയോജനങ്ങള്‍ക്ക് വിനോദയാത്ര ഒരുക്കി പുന്നപ്ര വടക്ക് പഞ്ചായത്ത്

ആലപ്പുഴ: വയോജനങ്ങള്‍ക്ക് വിനോദയാത്ര ഒരുക്കി പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത്. കുടുംബാരോഗ്യ കേന്ദ്രവുമായി ചേര്‍ന്ന് ‘സ്‌നേഹതീരം’ എന്ന പേരില്‍ സംഘടിപ്പിച്ച ഹൗസ് ബോട്ട് യാത്ര ജില്ല പഞ്ചായത്തംഗം ഗീത ബാബു ഉദ്ഘാടനം ചെയ്തു.

പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക പദ്ധതിയുടെ ഭാഗമായാണ് യാത്ര സംഘടിപ്പിച്ചത്. പള്ളാത്തുരുത്തി ബോട്ട് ജെട്ടിയില്‍ നിന്നും ആരംഭിച്ച് വേമ്പനാട് കായലിലൂടെ തിരിച്ചെത്തിയ യാത്രയില്‍ പാട്ടും കളിയും ചിരിയും തമാശകളുമായി 34 പേരാണ് ഒത്തുചേര്‍ന്നത്. 

പഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, വൈസ് പ്രസിഡന്റ് എ.പി. സരിത, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ വിനോദ് കുമാര്‍, അജിത ശശി, സുരേഷ് ബാബു, ജയലേഖ, ഗീത കൃഷ്ണന്‍, കവിത, ഏലിയാസ്, സുധര്‍മ, ആനന്ദന്‍, രജിത്ത് രാമചന്ദ്രന്‍, സാജന്‍ എബ്രഹാം, ഡോ. ഫിജി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close