Alappuzha

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം

ആലപ്പുഴ: കേന്ദ്രീയ സൈനിക ബോര്‍ഡില്‍ നിന്നും ആലപ്പുഴ ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖാന്തരം പെനൂറി ഗ്രാന്‍ഡ് ലഭിക്കുന്ന വിമുക്തഭടന്മാര്‍, വിധവകള്‍ എന്നിവര്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ലൈഫ് സര്‍ട്ടിഫിക്കറ്റ് മാര്‍ച്ച് 31-ന് മുന്‍പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.

സൈനിക ക്ഷേമ ഓഫീസ് രേഖകള്‍ നല്‍കണം

ആലപ്പുഴ: രണ്ടാം ലോക മഹായുദ്ധ സേനാനികള്‍/വിധവകള്‍ എന്നിവരുടെ അവിവാഹിതരായ/വിധവകളായ പെണ്‍മക്കളുടെ വിവരശേഖരണം നടത്തുന്നതിനായി (50000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍, സര്‍ക്കാരില്‍ നിന്നോ തദ്ദേശസ്വയംഭരണ, പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നോ പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റാത്തവര്‍) രേഖകള്‍ സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.

ഫോണ്‍: 04772245673

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close