Alappuzha

ആലപ്പുഴയിൽ ലഭിച്ചത് 5265 നിവേദനങ്ങൾ 

ആലപ്പുഴ:  എസ്‌ ഡി വി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആലപ്പുഴ മണ്ഡലതല നവ കേരള സദസ്സിൽ ആകെ ലഭിച്ചത് 5265  നിവേദനങ്ങൾ.
രാവിലെ എട്ട് മണി മുതൽ തന്നെ 20  കൗണ്ടറുകളും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. എന്നാൽ നിവേദനം നൽകാൻ എത്തിയവരുടെ തിരക്ക് പരിഗണിച്ചു അഞ്ചു കൗണ്ടറുകൾ കൂടി തയ്യാറാക്കി. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി പ്രത്യേക കൗണ്ടറുകളും നാല് ഹെല്പ് ഡെസ്ക്കുകളും സജ്ജീകരിച്ചിരുന്നു.  വൈകിട്ട് മൂന്നു മണിവരെ നിവേദനങ്ങൾ സ്വീകരിച്ചു. 
നിവേദനങ്ങൾ പരിശോധിച്ച് തുടർ നടപടികൾക്കായി ജില്ലതല മേധാവികൾക്ക് പോർട്ടലിലൂടെ നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close