Alappuzha
ഭിന്നശേഷി വ്യക്തികള്‍ക്ക് മുച്ചക്ര വാഹനം വിതരണം ചെയ്യും
ആലപ്പുഴ: 2023-24 സാമ്പത്തിക വര്‍ഷം മാവേലിക്കര ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അഞ്ച് മുച്ചക്ര വാഹനം വിതരണം ചെയ്യുന്നതിന് മാവേലിക്കര ബ്ലോക്ക് പഞ്ചായത്തില്‍ ഡിസംബര്‍ 19-ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. കാഴ്ച, കേള്‍വി വൈകല്യം ഇല്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉള്ളവരും നാളിതുവരെ ത്രിതല പഞ്ചായത്തില്‍ നിന്ന് മുച്ചക്ര വാഹനം കിട്ടാത്തവരും ഗ്രാമസഭ ലിസ്റ്റില്‍ പേരുള്ളവരും മാവേലിക്കര മുനിസിപ്പാലിറ്റി ഒഴികെയുള്ള ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ ലേണേഴ്സ് കൈവശമുള്ള ഗുണഭോക്താക്കള്‍ക്ക് രാവിലെ 10 മുതല്‍ നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാം.