Kerala

വൈദ്യുതി റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ്

സംസ്ഥാന വൈദ്യുതി റഗുലേറ്ററി ബോർഡിന്റെ ഒ.പി. നമ്പർ 5/2021ലെ ഉത്തരവിനെതിരെ സംസ്ഥാന വൈദ്യുതി ബോർഡ് ഫയൽ ചെയ്ത റിവ്യു പെറ്റീഷനിൽ പൊതുതെളിവെടുപ്പ് ഡിസംബർ ഒന്നിന് രാവിലെ 10.30ന് തിരുവനന്തപുരം വെള്ളയമ്പലത്തെ കമ്മീഷൻ ആസ്ഥാനത്ത് നടക്കും. വിശദാംശം www.erckerala.org യിൽ ലഭ്യമാണ്.

        തെളിവെടുപ്പിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാൻ താത്പര്യമുള്ളവർ നവംബർ 30ന് 12 മണിയ്ക്കു മുമ്പ് കത്ത് മുഖേനയോ, ഇ-മെയിൽ (kserc@erckerala.org) മുഖേനയോ പേരും വിശദവിവരങ്ങളും ഫോൺ നമ്പർ സഹിതം സെക്രട്ടറിയെ അറിയിക്കണം. തപാൽ മുഖേന അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ 30ന് മുമ്പ് ലഭിക്കുംവിധം അയയ്ക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close