Alappuzha

കുട്ടനാട് പാക്കേജ്- സാധ്യതകളും വെല്ലുവിളികളും: സെമിനാര്‍ നടത്തി

ആലപ്പുഴ: കുട്ടനാട് നിയോജക മണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട് കുട്ടനാട് പാക്കേജ്- സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. തോമസ് കെ. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാവാലം, വെളിയനാട്, നീലംപേരൂര്‍ പഞ്ചായത്തുകളുടെ അഭിമുഖ്യത്തിലാണ് സെമിനാര്‍ നടത്തിയത്. കൃഷ്ണപുരം എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബിനു ഐസക് രാജു അധ്യക്ഷത വഹിച്ചു. 

സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ.രാം കുമാര്‍ ക്ലാസ് നയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ശ്രീകുമാര്‍, ടി.കെ തങ്കച്ചന്‍, കാവാലം ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സത്യദാസ്, നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യാമണി ജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജ്ഞു വിനോജ്, ആശ മനോജ്, വിനീഷ്, ഓമന, പി.വി. രാമഭദ്രന്‍, രാമങ്കരി കൃഷി അസി.ഡയറകര്‍ ആനി ഈപ്പന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close