SCHOLARSHIP

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതി സ്‌കോളര്‍ഷിപ്പ്: അപേക്ഷ 30വരെ

സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. നാലാം തരത്തിലും ഏഴാം തരത്തിലും ലഭിച്ച ഗ്രേഡിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി പത്താം ക്ലാസ് വരെ പദ്ധതിയില്‍ തുടരാം. പ്രതിവര്‍ഷം 4500 രൂപയാണ് സ്‌കോളര്‍ഷിപ്പ്. പട്ടികജാതിയിലെ ദുര്‍ബല വിഭാഗ വിദ്യാര്‍ത്ഥികള്‍ക്ക് 10 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷകള്‍ നവംബര്‍ 30നകം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, മുന്‍ വര്‍ഷത്തെ (നാല്, ഏഴ്) ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്, പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം പ്രധാന അധ്യാപകര്‍ സാക്ഷ്യപ്പെടുത്തി ബ്ലോക്ക്/നഗരസഭ/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോമും മറ്റ് അനുബന്ധ വിവരങ്ങളും അടുത്തുള്ള ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491-2505005.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close