SCHOLARSHIP

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സ്വീകരിക്കുന്ന തീയതി നീട്ടി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2023-2024 അദ്ധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ സമര്‍പ്പിക്കുന്ന തീയതി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. 8-ാം ക്ലാസ്സ് മുതല്‍ പ്രൊഫഷണള്‍ കോഴ്‌സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. പതിനൊന്നാം ക്ലാസ് മുതലുള്ള കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുമ്പോള്‍, യോഗ്യതാപരീക്ഷയ്ക്ക് 50 ശതമാനം തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും എറണാകുളം ജില്ലാ ഓഫീസില്‍ നിന്നും, കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtwwfb.org യില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ഡിസംബര്‍ 15 വരെ എറണാകുളം (SRM റോഡ്) ജില്ലാ ആഫീസില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close