EDUCATIONSCHOLARSHIP

കലാ- കായിക- ശാസ്ത്രരംഗത്തെ മികവിന് സ്‌കോളർഷിപ്പ്‌

        കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാർ സ്ഥാപനത്തിലെ തൊഴിലാളികളുടെ മക്കളിൽ കലാ – കായിക – ശാസ്ത്രരംഗത്ത് മികവ് തെളിയിച്ചവർക്ക് 2022-23 (നിലവിൽ തുടർ വിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നവർക്ക്) അധ്യയന വർഷത്തെ സ്‌കോളർഷിപ്പ്‌ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാ- കായിക- ശാസ്ത്രരംഗത്ത് സംസ്ഥാന തലത്തിലും, സർവകലാശാലതലത്തിലും ഒന്നാം സ്ഥാനം/ രണ്ടാംസ്ഥാനം/ മൂന്നാംസ്ഥാനം നേടിയിട്ടുള്ള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾ (വിദ്യാർത്ഥി/ വിദ്യാർത്ഥിനികൾ), കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ മേഖലാ ഓഫീസുകളിൽ നിന്നു സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫോറം വാങ്ങി പൂരിപ്പിച്ച് അപേക്ഷയുടെ രണ്ട് പകർപ്പുകൾ, വിദ്യാർത്ഥിയുടെ ബാങ്ക് പാസ് ബുക്ക്, സർട്ടിഫിക്കറ്റ് (കലാ- കായിക- ശാസ്ത്രരംഗം) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി ഫെബ്രുവരി 29നു വൈകിട്ട് അഞ്ചിനു മുമ്പ് ബന്ധപ്പെട്ട മേഖലാ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർമാർക്ക് അപേക്ഷ സമർപ്പിക്കണം. അപൂർണമായ അപേക്ഷകളോ നിശ്ചിത തീയതിയ്ക്ക് ശേഷം ലഭിക്കുന്ന അപേക്ഷകളോ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് അതാത് മേഖലാ ഓഫീസുകളുമായി ബന്ധപ്പെടേണ്ടതാണ്. തിരുവനന്തപുരം- 0471 2460667, എറണാകുളം- 0484 2368531, കോഴിക്കോട്- 0495 2768094.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close