EDUCATION

ആയുർവേദ/ഹോമിയോ/സിദ്ധ/ഫാർമസി/മെഡിക്കൽ ഓപ്ഷൻ കൺഫർമേഷൻ

        2023-ലെ ആയുർവേദ / ഹോമിയോ / സിദ്ധ / ഫാർമസി / അഗ്രികൾച്ചർ / ഫോറസ്ട്രി / ഫിഷറീസ് / വെറ്ററിനറി / കോ ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ് / ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ് / ബി.ടെക്ക് ബയോടെക്നോളജി (കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ളത്) കോഴ്സുകളിലേക്കുള്ള സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. ഈ കോഴ്സുകളിൽ നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം ഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ “Confirm” ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. ഓൺലൈൻ കൺഫർമേഷനെ തുടർന്ന് ഹയർ ഓപ്ഷൻ പുനഃക്രമീകരണം / ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുള്ള സൗകര്യം ഒക്ടോബർ മൂന്നിനു വൈകിട്ടു നാലു വരെ പ്രവേശ പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഒക്ടോബർ മൂന്നിനു വൈകിട്ടു നാലു വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ അഞ്ചിന് രണ്ടാംഘട്ട താത്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ: 0471 2525300.

പി.എൻ.എക്‌സ്. 4589/2023

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close