EDUCATIONKerala

പി.ജി. മെഡിക്കൽ: പ്രൊഫൈൽ പരിശോധിക്കാൻ അവസരം

          കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലും സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ലഭ്യമായ സീറ്റുകളിൽ 2023-24 അധ്യയന വർഷത്തെ വിവിധ പി.ജി മെഡിക്കൽ കോഴ്‌സുകളിലേയ്ക്കള്ള പ്രവേശനത്തിനായി നീറ്റ് പി.ജി സ്‌കോർ കുറച്ചതിന്റെ അടിസ്ഥാനത്തിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ഒക്ടോബർ വൈകിട്ട് മൂന്നു വരെയാണ് ഈ സൗകര്യം ലഭ്യമാകുക. വെബ്‌സൈറ്റിൽ ‘PG Medical-2023, Candidate Portal’ എന്ന ലിങ്കിൽ അവരവരുടെ അപേക്ഷാ നമ്പരും, പാസ്‌വേർഡും നൽകി ലോഗിൻ ചെയ്യുമ്പോൾ അപേക്ഷകന്റെ പ്രൊഫൈൽ പേജ് ദൃശ്യമാകും.

          അപേക്ഷയിൽ ന്യൂനതകൾ ഉള്ള പക്ഷം പ്രൊഫൈൽ പേജിൽ ലഭ്യമായ ‘Memo details’ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ കാണാം. ന്യൂനതകൾ പരിഹരിക്കുന്നതിന് ആവശ്യമായ രേഖകൾ / സർട്ടിഫിക്കറ്റുകൾ എന്നിവ ഓൺലൈനായി മുകളിൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപ്‌ലോഡ് ചെയ്യണം. അനുബന്ധ രേഖകളോ സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേക്ക് അയയ്ക്കേണ്ടതില്ല. ഹെൽപ് ലൈൻ നമ്പർ : 04712525300

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close