EDUCATION

ഉന്നത വിദ്യാഭ്യാസ  ധനസഹായം

        കേരള കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2023 അധ്യയന വർഷത്തെ ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികൾ കേരളത്തിനകത്തുള്ള സർക്കാർ/ എയ്ഡഡ് കോളേജുകളിൽ പഠിച്ചവരായിരിക്കണം. 2023 വർഷത്തെ Degree, P.G, Professional Degree, Professional P.G., T.T.C., I.T.I., Polytechnic, General Nursing, B.Ed, Medical Diploma, തുടങ്ങിയ അവസാനവർഷ പരീക്ഷകളിൽ നിശ്ചിത ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ  വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ   തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ജനുവരി 31ന് അഞ്ചുവരെ സ്വീകരിക്കും.   അപേക്ഷകൾ യൂണിയൻ പ്രതിനിധികൾ  മുഖേന സമർപ്പിക്കണം.  അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്,  അംഗത്തിന്റെ ആധാർ കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്തിന്റെ ക്ഷേമനിധി  പാസ്ബുക്കിന്റെ ആദ്യ പേജിന്റേയും അംശാദായ അടവിന്റേയും പകർപ്പ്,  അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകർപ്പ് (ജോയിന്റ് അക്കൗണ്ട് സ്വീകാര്യമല്ല) സർട്ടിഫിക്കറ്റ് (പ്രൊഫഷണൽ/ ഒറിജിനൽ പകർപ്പ്),  റേഷൻ കാർഡിന്റെ പകർപ്പ്, കർഷക തൊഴിലാളിയാണെന്ന് തെളിയിക്കുന്ന യൂണിയന്റെ സാക്ഷ്യപത്രം എന്നിവയും  സമർപ്പിക്കണം. പരീക്ഷാ തീയതിക്കു തൊട്ടു മുമ്പുള്ള മാസത്തിൽ അംഗം 12 മാസത്തെ അംഗത്വം പൂർത്തീകരിച്ചിരിക്കണം. കുടിശികയുള്ള അപേക്ഷകൾ നിരസിക്കും. കേരളത്തിനകത്തെ സർവകലാശാലകളിൽ റഗുലർ കോഴ്‌സിൽ പഠിച്ചവരായിരിക്കണം വിദ്യാർത്ഥികൾ. സ്വാശ്രയ സ്ഥാപനങ്ങളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ പഠിച്ച വിദ്യാർത്ഥികൾ ഈ ആനുകൂല്യത്തിന് അർഹരല്ല. പരീക്ഷാ തീയതിയിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക ഉണ്ടാകാൻ പാടില്ല. വിശദവിവരങ്ങൾക്ക് 0471-2729175.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close