Kozhikode

നിപ: ഇന്ന് പോസിറ്റീവ് കേസുകളില്ല

 ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. ഐസൊലേഷൻ കാലാവധിക്ക് മുമ്പ് രോഗ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് മാത്രം (0495 2383100 , 0495 2383101, 0495 2384100, 0495 2384101, 0495 2386100) ചികിത്സ തേടേണ്ടതാണ്.

 
ഇന്ന് പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ല. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്.

നിപ പ്രതിരോധത്തിന്റെ ഭാഗമായി രാവിലെ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close