Kozhikode

നവകേരള സദസ്സ് ബേപ്പൂർ മണ്ഡലംതല ഉദ്ഘാടനം

നവകേരള സദസ്സ് നാല് ജില്ലകൾ പൂർത്തിയാക്കുമ്പോൾ ഓരോ മണ്ഡലത്തിലും ജനപ്രവാഹമെന്ന് മുഖ്യമന്ത്രി

നവകേരള സദസ്സ് പര്യടനം വടക്കൻ കേരളത്തിലെ നാല് ജില്ല കളിൽ പൂർത്തിയാകുമ്പോൾ ഓരോ മണ്ഡലത്തിലും വലിയ ജനപ്രവാഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കോഴിക്കോട് ജില്ലയിൽ സദസ്സിന്റെ സമാപന മണ്ഡലമായ ബേപ്പൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനം പ്രത്യേക താല്പര്യത്തോടെ പങ്കെടുത്തേ തീരൂ എന്ന നിർബന്ധത്തോടെയാണ് നവകേരള സദസ്സിന് എത്തുന്നത്. മഴ പോലും വകവെക്കാതെ മണിക്കൂറുകൾക്ക് മുൻപേ ആളുകൾ എത്തിച്ചേരുന്നു. ഇതാണ് നാം കാണേണ്ടതും വിലയിരുത്തേണ്ടതും-മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്രം, സംസ്ഥാനം, പ്രാദേശിക ഭരണകൂടം എന്നിവർ ഒന്നിച്ച് പ്രവർത്തിച്ചാലാണ് രാജ്യത്തിനു അഭിവൃദ്ധിയുണ്ടാകുക. ഒരു വർഷം 57,000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിന് ഉണ്ടായത്. ഇത് ഒരു സംസ്ഥാനത്തിനും താങ്ങാനാവാത്ത സ്ഥിതിവിശേഷമാണ്. ഇത് പലതവണ ശ്രദ്ധയിൾപ്പെടുത്തിയിട്ടും കേൾക്കുക എന്നല്ലാതെ നടപടിയില്ല, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close