Uncategorized

വാഹനം ആവശ്യമുണ്ട്

ആലപ്പുഴ: വനിത ശിശുവികസന വകുപ്പിനു കീഴില്‍ കായംകുളം മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മുതുകുളം അഡീഷണല്‍ ഐ.സി.ഡി.എസ്. ഓഫീസിലെ ശിശു വികസന പദ്ധതി ഓഫീസറുടെ ഉപയോഗത്തിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന് (കാര്‍, ജീപ്പ്) വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. 2024 ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്കാണ് ആവശ്യം. ജനുവരി 25ന് പകല്‍ രണ്ടു വരെ ടെന്‍ഡര്‍ നല്‍കാം. ഏഴ് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള വാഹനമാണ് ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0479-2442059.

വാഹന ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസിലെ ഉപയോഗശൂന്യമായ ഔദ്യോഗിക ഇരുചക്ര വാഹനം ജനുവരി 25 പകല്‍ രണ്ടുമണിക്ക് ക്വട്ടേഷന്‍/ ലേലം വ്യവസ്ഥയില്‍ കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസില്‍ വെച്ച് വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ക്വട്ടേഷനും കുട്ടനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ പേരില്‍ 100 രൂപ ബാങ്ക് ഡ്രാഫ്റ്റും സഹിതം താലൂക്ക് സപ്ലൈ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍ കുട്ടനാട്- 688503 എന്ന വിലാസത്തില്‍ തപാല്‍ മുഖേന നല്‍കാം. അന്നേദിവസം താലൂക്ക് സപ്ലൈ ഓഫീസില്‍ വെച്ച് നടത്തുന്ന ലേലത്തില്‍ നേരിട്ടും പങ്കെടുക്കാവുന്നതാണ്.

വിവരങ്ങള്‍ക്ക് : 04772702352

വാഹന ക്വട്ടേഷന്‍

ആലപ്പുഴ : മാവേലിക്കര താലൂക്കിലെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പരിധിയിലും, മാവേലിക്കര നഗരസഭ പരിധിയിലും കുടിവെള്ള ക്ഷാമമുണ്ടായാല്‍ പഞ്ചായത്ത്/നഗരസഭ അടിസ്ഥാനത്തില്‍ കുടിവെള്ളം വിതരണം നടത്തുന്നതിന് വാഹനങ്ങളുടെ റേറ്റ് കോണ്‍ട്രാക്ട് നിശ്ചയിക്കുന്നത്തിനുള്ള ക്വട്ടേഷന്‍ ജനുവരി 24 പകല്‍ മൂന്ന് മണിവരെ മാവേലിക്കര താലൂക്ക് ഓഫീസില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക് : 04792302216.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close