Ernakulam

ജില്ലാ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു

കേരള നോളജ് ഇക്കണോമി മിഷന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 16  ന്   കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിൽ ജില്ലാ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു. ആയിരത്തിലധികം  തൊഴിലുകളിലേക്കുള്ള രജിസ്ട്രേഷൻ, നോളജ് മിഷൻ വഴി നൽകുന്ന സൗജന്യ കരിയർ ഡെവലപ്മെന്റ് സർവീസുകൾ , സ്കിൽ സ്കോളർഷിപ്പുകൾ , ഇന്റേൺഷിപ്പുകൾ , അപ്പ്രെന്റിഷിപ്പുകൾ , തുടങ്ങിയവയിലേക്കുള്ള സ്പോട് രജിസ്ട്രേഷനുകൾ തുടങ്ങി വിവിധ ഇൻഡസ്ട്രികളുടെ നേതൃത്വത്തിലുള്ള മാസ്റ്റർ സെഷനുകളും സ്കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കും.

തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുത്ത നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനവും സ്കിൽ ഫെയറിന്റെ ഭാഗമായി ഒരുക്കുന്നു. 18 വയസ്സ് മുതൽ 58 വയസ്സ് വരെയുള്ളവർക്ക് ജില്ലാ സ്കിൽ ഫെയറുകളിൽ സൗജന്യമായി പങ്കെടുക്കാം. സ്കിൽ ഫെയറിൽ പങ്കെടുക്കുവാൻ  www.knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യുക.
ഫോൺ : 04712737881

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close