Pathanamthitta

ശബരിമല തീർത്ഥാടനം കേരളത്തിൻ്റെ അഭിമാനം: മന്ത്രി കെ.രാധാകൃഷ്ണൻ

തീർത്ഥാടനമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ പറഞ്ഞു. 2023-24 വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം കോണ്‍ഫറന്‍സ് ഹാളില്‍ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കക്ഷിരാഷ്ട്രീയമന്യേ അവ വിജയിപ്പിക്കുവാൻ ഒരുമിച്ചു നിൽക്കണം. തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്.

അൻപതുലക്ഷം തീർത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീർത്ഥാടകരുടെ എണ്ണത്തിൽ ഇതിലും വർധനവുണ്ടാവും. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം. തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും വകുപ്പുകൾ ഒരുക്കണം.

ത്രിതല പഞ്ചായത്തുകളും മികച്ച രീതിയിൽ ഇടപെടണം. തീർത്ഥാടന കാലം ആരംഭിക്കുന്നതിന് മുൻപ് വകുപ്പുകൾ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം. പോലീസ് ആറു ഫേസുകളിലായാണ് ഉദ്യോഗസ്ഥരെ നിയോഗിക്കുക. ആദ്യ മൂന്നു ഫേസുകളിൽ 2000 പേർ വീതവും, പിന്നീടുള്ള മൂന്നു ഫേസുകളിൽ 2500 പേരെ വീതവുമാണ് നിയോഗിക്കുക. വനം വകുപ്പ് മൂന്നു ശബരിമല പാതകളിലും എമർജൻസി ഓപ്പറേഷൻ സെൻ്ററുകൾ സ്ഥാപിക്കും.

കൂടുതൽ ക്യാമറകൾ സ്ഥാപിക്കും.കാനനപാതകളിലും, സന്നിധാനത്തും എലിഫൻ്റ് സ്ക്വാഡ് ,സ്നേക് സ്ക്വാഡ് എന്നിവരെ നിയോഗിക്കും. ശുചീകരണത്തിനായി എക്കോ ഗാർഡുകളെ നിയമിക്കും.കെ.എസ്.ആർ.ടി.സി 200 ചെയിൻ സർവീസുകളും, 150 ദീർഘദൂര സർവീസുകളും നടത്തും. അരോഗ്യ വകുപ്പ് സന്നിധാനം, പമ്പ, നിലയ്ക്കൽ, റാന്നി, റാന്നി പെരുനാട് തുടങ്ങിയ തീർത്ഥാടന പാതയിലെ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളും, ഉദ്യോഗസ്ഥരേയും, ആബുലൻസും സജ്ജമാക്കും. ഫയർഫോഴ്സ് 21 താൽക്കാലിക സ്റ്റേഷനുകൾ തുടങ്ങും. സ്കൂബാ ടീം, സ്പെഷ്യൽ ടാസ്ക് ഫോഴ്സിൻ്റേയും സേവനം ഉറപ്പാക്കും. മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ പദ്ധതി നടപ്പാക്കും.18 പട്രോളിംഗ് ടീം 24 മണിക്കൂറും പട്രോളിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.വകുപ്പുകൾ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം എൽ എ പറഞ്ഞു. ഇലവുങ്കൽ നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എം എൽ എ പറഞ്ഞു. പമ്പയിൽ ഭക്തജനങ്ങൾക്ക് ഇരിക്കുവാനും ക്യൂ നിൽക്കുന്നതിനുമായി സെമി പെർമനൻ്റ് പന്തലുകൾ നിർമ്മിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ പറഞ്ഞു. പമ്പയിലെ ക്യൂ കോംപ്ലക്സ് ഡിജിറ്റലൈസ് ചെയ്യും. 168 പുതിയ യൂറിനറികൾ നിർമ്മിക്കും. 36 എണ്ണം വനിതകൾക്ക് മാത്രമായിരിക്കും. നിലയ്ക്കൽ വാഹന പാർക്കിംഗിന് ഐ.സി.ഐ.സി.ഐ. ബാങ്കുമായി ചേർന്ന് ഫാസ്റ്റ് ടാഗ്

സംവിധാനമൊരുക്കും.നിലയ്ക്കലിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.പത്തനംതിട്ട ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, കോട്ടയം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ഡി.ഐ.ജി (തിരുവനന്തപുരം റേഞ്ച്) ആർ. നിശാന്തിനി, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി. അജിത്ത്, ഇടുക്കി ജില്ലാ പോലീസ് മേധാവി വി.യു.കുര്യാക്കോസ്, റാന്നി – പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, എക്സിക്യൂട്ടീവ് ഓഫീസർ വി.കൃഷ്ണകുമാർ,ദേവസ്വം ബോർഡ് സെക്രട്ടറി ജി.ബൈജു, ബോർഡ് അംഗം എസ്.എസ്. ദേവൻ, ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജിത്.കെ.ശേഖർ,പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close