National News

ആർട്ടിക്കിൾ 370 റദ്ദാക്കിയ സുപ്രീം കോടതിയുടെ വിധി ചരിത്രപരം: പ്രധാനമന്ത്രി

ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ഉറപ്പ് നൽകി

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ വിധി ചരിത്രപരമാണെന്നും 2019 ഓഗസ്റ്റ് 5-ന് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനത്തെ വിധി ഭരണഘടനാപരമായി ഉയർത്തിപ്പിടിക്കുന്നുവെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യക്കാർ എന്ന നിലയിൽ നാം എല്ലാറ്റിനുമുപരിയായി കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഐക്യത്തിന്റെ സത്തയെ കോടതി ബലപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ മോദി പറഞ്ഞു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെക്കുറിച്ചുള്ള ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും 2019 ഓഗസ്റ്റ് 5-ന് ഇന്ത്യൻ പാർലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ഉയർത്തിപ്പിടിക്കുന്നതുമാണ്. ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരീസഹോദരന്മാർക്ക് പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും ഉജ്ജ്വലമായ പ്രഖ്യാപനമാണിത്. ഇന്ത്യക്കാരെന്ന നിലയിൽ, എല്ലാറ്റിനുമുപരിയായി നാം കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഐക്യത്തിന്റെ സത്തയെ കോടതി തൻ്റെ അറിവ് ഉപയോഗിച്ച് ബലപ്പെടുത്തിയിരിക്കുന്നു.

നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുമെന്ന് ജമ്മു, കാശ്മീർ, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. പുരോഗതിയുടെ ഫലം നിങ്ങളിലേക്ക് മാത്രമല്ല, ആർട്ടിക്കിൾ 370 കാരണം ദുരിതമനുഭവിക്കുന്ന നമ്മുടെ സമൂഹത്തിലെ ഏറ്റവും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങളിലേക്കും എത്തിക്കുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു.

ഇന്നത്തെ വിധി കേവലം നിയമവിധി മാത്രമല്ല; ഇത് പ്രത്യാശയുടെ ഒരു വിളക്കു കൂടിയാണ്. ശോഭനമായ ഭാവിയുടെ വാഗ്ദാനവും, ശക്തവും കൂടുതൽ ഏകീകൃതവുമായ ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നമ്മുടെ കൂട്ടായ തീരുമാനത്തിന്റെ തെളിവുമാണത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close