National News

സമ്പദ് വ്യവസ്ഥയെക്കുറിച്ച്  ഗവൺമെന്റ്  ധവളപത്രം ഇറക്കും  – ‘അന്നും ഇന്നും’.

2014ൽ ഞങ്ങളുടെ ഗവൺമെന്റ് അധികാരമേറ്റപ്പോൾ സമ്പദ്‌വ്യവസ്ഥയെ പടിപടിയായി മാറ്റാനും ഭരണസംവിധാനങ്ങൾ ക്രമീകരിക്കാനുമുള്ള ഉത്തരവാദിത്തം വളരെ വലുതായിരുന്നുവെന്ന്, 2024-25 ലെ ഇടക്കാല ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിനിടെ, കേന്ദ്ര ധനകാര്യ, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി.നിർമ്മല സീതാരാമൻ പറഞ്ഞു. ജനങ്ങൾക്ക് പ്രതീക്ഷ നൽകുകയും നിക്ഷേപങ്ങൾ ആകർഷിക്കുകയും അനിവാര്യമായ പരിഷ്കാരങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുക എന്നതായിരുന്നു കാലഘട്ടത്തിൻ്റെ ആവശ്യം. ‘രാജ്യം ആദ്യം’ എന്ന ശക്തമായ വിശ്വാസത്തിലൂന്നിയാണ് ഞങ്ങളുടെ ഗവൺമെന്റ് അത് വിജയകരമായി പൂർത്തിയാക്കിയത്.

 അന്നത്തെയും ഇന്നത്തെയും സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് സംസാരിക്കവേ, “അന്നത്തെ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞു. സർവതോന്മുഖമായ വികസനത്തോടെ സമ്പദ്‌വ്യവസ്ഥയെ ഉയർന്ന സുസ്ഥിര വളർച്ചാ പാതയിൽ ഉറപ്പിക്കാൻ കഴിഞ്ഞതായും കേന്ദ്ര ധനമന്ത്രി പറഞ്ഞു. ‘2014 വരെ നാം എവിടെയായിരുന്നുവെന്നും ഇപ്പോൾ എവിടെയാണെന്നും മനസ്സിലാക്കാനും, ആ വർഷങ്ങളിലെ കെടുകാര്യസ്ഥതയിൽ നിന്ന് പാഠം ഉൾക്കൊള്ളാനും വേണ്ടി’ സഭയുടെ മേശപ്പുറത്ത് ഒരു ധവളപത്രം വെയ്ക്കുമെന്നും അവർ പ്രഖ്യാപിച്ചു .

ഭരണം, വികസനം, നിർവഹണം , ഫലപ്രദമായ വിതരണം , ‘ജൻ കല്യാൺ ‘എന്നിവയുടെ അസാധാരണമായ ട്രാക്ക് റെക്കോർഡ് ഗവൺമെന്റിന് ജനങ്ങളുടെ വിശ്വാസവും പ്രതീക്ഷയും അനുഗ്രഹവും നൽകിയെന്നും ശ്രീമതി സീതാരാമൻ കൂട്ടിച്ചേർത്തു. വരും വർഷങ്ങളിലും ഇനിയുള്ള പതിറ്റാണ്ടുകളിലും സദുദ്ദേശത്തോടെ, ആത്മാർത്ഥതയോടെ , കഠിനാധ്വാനത്തോടെ വികസിത ഭാരതം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ പ്രവർത്തിക്കുന്നതിന് ഇത് സഹായിക്കും എന്നും മന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close