National News

പ്രധാനമന്ത്രി ഛത്തീസ്ഗഢിലെ ബസ്തറിലെ ജഗദൽപൂരിൽ 27,000 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

നഗർനാറിലെ എൻഎംഡിസി സ്റ്റീൽ ലിമിറ്റഡിന്റെ സ്റ്റീൽ പ്ലാന്റ് നാടിന് സമർപ്പിച്ചുജഗ്‌ദൽപൂർ റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തറക്കല്ലിട്ടു

ഛത്തീസ്ഗഢിൽ വിവിധ റെയിൽ-റോഡ് മേഖലാ പദ്ധതികൾക്ക് തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു

തരോക്കി – റായ്പൂർ ഡെമു ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു“

രാജ്യത്തെ ഓരോ സംസ്ഥാനവും ഓരോ ജില്ലയും ഓരോ ഗ്രാമവും വികസിക്കുമ്പോൾ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂവണയൂ”

“ഭാവിയുടെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കണം വികസിത ഭാരതത്തിനായുള്ള ഭൗതിക- സാമൂഹ്യ- ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ”

“ഉരുക്ക് ഉൽപ്പാദിപ്പിക്കുന്ന വലിയ സംസ്ഥാനമെന്ന നിലയിൽ ഛത്തീസ്ഗഢ് നേട്ടങ്ങൾ കൊയ്യുന്നു”

“ബസ്തറിൽ നിർമ്മിച്ച ഉരുക്ക് നമ്മുടെ സൈന്യത്തെ ശക്തിപ്പെടുത്തും; പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യക്കു കരുത്തുറ്റ സാന്നിധ്യമുണ്ടാകും”

“അമൃതഭാരത സ്റ്റേഷൻ പദ്ധതിക്കു കീഴിൽ ഛത്തീസ്ഗഢിലെ 30 ലധികം സ്റ്റേഷനുകൾ നവീകരിക്കും”

“ഛത്തീസ്ഗഢിലെ ജനങ്ങളുടെ ജീവിതം സുഗമമാക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്മെന്റ് നടത്തുന്നുണ്ട്”

“ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് ഗവണ്മെന്റ് തുടർന്നും പിന്തുണ നൽകും

പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പുതിയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും വ്യക്തമാക്കി. ഛത്തീസ്ഗഢിന്റെ വികസന യാത്രയ്ക്ക് തുടർന്നും ഗവണ്മെന്റ് പിന്തുണയേകുമെന്നും രാജ്യത്തിന്റെ ഭാഗധേയം മാറ്റുന്നതിൽ സംസ്ഥാനം പങ്ക് വഹിക്കുമെന്നും പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി ഉറപ്പുനൽകി. ഈ അവസരത്തിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്ത് സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് ചിന്തിച്ചതിന് ഛത്തീസ്ഗഢ് ഗവർണർ ശ്രീ ബിശ്വഭൂഷൺ ഹരിചന്ദന് അദ്ദേഹം നന്ദി പറഞ്ഞു.

ഛത്തീസ്ഗഢ് ഗവർണർ ശ്രീ ബിശ്വഭൂഷൺ ഹരിചന്ദൻ, പാർലമെന്റ് അംഗം ശ്രീ മോഹൻ മാണ്ഡവി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

സ്വയംപര്യാപ്ത ഭാരതം എന്ന വലിയ കാഴ്ചപ്പാടിനു പ്രചോദനമേകുന്ന ചുവടുവയ്പ്പായി, ബസ്തര്‍ ജില്ലയിലെ നഗര്‍നാറില്‍ എന്‍എംഡിസി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റ് പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 23,800 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിച്ച ഈ സ്റ്റീല്‍ പ്ലാന്റ് ഉയര്‍ന്ന നിലവാരമുള്ള ഉരുക്ക് ഉല്‍പ്പാദിപ്പിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പദ്ധതിയാണ്. നഗര്‍നാറിലെ എന്‍എംഡിസി സ്റ്റീല്‍ ലിമിറ്റഡിന്റെ സ്റ്റീല്‍ പ്ലാന്റ് ആയിരക്കണക്കിനു പേർക്ക് പ്ലാന്റില്‍ തൊഴില്‍ നല്‍കുന്നതിനോടൊപ്പം അനുബന്ധ വ്യവസായങ്ങളിലും വലിയതോതില്‍ തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യും. ഇത് ബസ്തറിനെ ലോക ഉരുക്ക് ഭൂപടത്തില്‍ ഉള്‍പ്പെടുത്തുകയും മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും.

രാജ്യത്തുടനീളം റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, വിവിധ റെയില്‍ പദ്ധതികളുടെ തറക്കല്ലിടലും രാജ്യത്തിന് സമര്‍പ്പിക്കലും പരിപാടിയിൽ നടന്നു. അന്താഗഢിനും തരോക്കിക്കും ഇടയിലുള്ള പുതിയ റെയില്‍ പാതയും ജഗ്‌ദല്‍പൂരിനും ദന്തേവാരയ്ക്കും ഇടയിലെ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും. അമൃതഭാരത സ്‌റ്റേഷന്‍ പദ്ധതിക്ക് കീഴില്‍ ജഗ്‌ദല്‍പൂര്‍ സ്‌റ്റേഷന്റെ പുനര്‍വികസനത്തിനും, ബോറിദന്ത്- സൂരജ്പുര്‍ റെയില്‍ പാത ഇരട്ടിപ്പിക്കല്‍ പദ്ധതിക്കും അദ്ദേഹം തറക്കല്ലിട്ടു. തരോക്കി – റായ്പൂര്‍ ഡെമു ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഈ റെയില്‍ പദ്ധതികള്‍ സംസ്ഥാനത്തെ ഗോത്രവര്‍ഗ്ഗ മേഖലകളിലെ സമ്പർക്കസൗകര്യം മെച്ചപ്പെടുത്തും. മെച്ചപ്പെട്ട റെയില്‍ അടിസ്ഥാന സൗകര്യങ്ങളും പുതിയ ട്രെയിന്‍ സർവീസും പ്രദേശവാസികള്‍ക്ക് ഗുണം ചെയ്യുകയും മേഖലയുടെ സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.

ദേശീയ പാത-43 ന്റെ കുങ്കുരി മുതല്‍ ഛത്തീസ്ഗഢ് – ഝാര്‍ഖണ്ഡ് അതിര്‍ത്തി ഭാഗം വരെയുള്ള റോഡ് നവീകരണ പദ്ധതിയും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. റോഡ് സമ്പർക്കസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്ന ഈ റോഡ് മേഖലയിലെ ജനങ്ങള്‍ക്ക് ഗുണകരമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close