National News

ഇൻഫർമേഷൻ ടെക്‌നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യയും ഒമാനും തമ്മിൽ ധാരണാപത്രം (എംഒയു) ഒപ്പിടുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ സഹകരണം സംബന്ധിച്ച് ഇന്ത്യൻ റിപ്പബ്ലിക്കിൻ്റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഒമാൻ സുൽത്താനേറ്റിന്റെ  ഗതാഗത, വാർത്താവിനിമയ, ഇൻഫർമേഷൻ മന്ത്രാലയവും തമ്മിൽ 2023 ഡിസംബർ 15-ന് ഒപ്പുവച്ച ധാരണാപത്രം (എംഒയു) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയെ ധരിപ്പിച്ചു.

പരസ്പര പിന്തുണ, സാങ്കേതികവിദ്യകളുടെ പങ്കുവയ്ക്കൽ, വിവര കൈമാറ്റം , ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ നിക്ഷേപങ്ങൾ എന്നിവയിലൂടെ കരാർകക്ഷികൾക്കിടയിൽ സമഗ്രമായ സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ധാരണാപത്രം ഉദ്ദേശിക്കുന്നത്.

കക്ഷികൾ ഒപ്പിട്ട തീയതി മുതൽ ധാരണാപത്രം പ്രാബല്യത്തിൽ വരും. കൂടാതെ, 3 വർഷത്തേക്ക് പ്രാബല്യം നിലനിൽക്കും.

വിവര സാങ്കേതിക മേഖലയിലെ ജി2ജി, ബി2ബി ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തും.

ഐടി മേഖലയിലെ തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന മെച്ചപ്പെട്ട സഹകരണം ധാരണാപത്രം വിഭാവനം ചെയ്യുന്നു.

പശ്ചാത്തലം:

ഉഭയകക്ഷി, പ്രാദേശിക സഹകരണ ചട്ടക്കൂടുകൾക്ക് കീഴിലുള്ള ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജിയുടെ (ICT) ഉയർന്നുവരുന്നതും അതിർത്തിയിലുള്ളതുമായ മേഖലകളിൽ അന്തർദേശീയ സഹകരണം പ്രോത്സാഹിപ്പിക്കാൻ MeitY യ്ക്ക് നിർദ്ദേശമുണ്ട്. ഐസിടി മണ്ഡലത്തിൽ ഉഭയകക്ഷി, ബഹുമുഖ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് MeitY നിരവധി രാജ്യങ്ങളുമായും ബഹുമുഖ ഏജൻസികളുമായും സഹകരിക്കുന്നു.

ഈ കാലയളവിൽ, ഐസിടി മണ്ഡലത്തിലെ  സഹകരണവും വിവര കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനായി MeitY വിവിധ രാജ്യങ്ങളിൽ നിന്നുള്ള അതാത്  സംഘടനകൾ/ഏജൻസികൾ എന്നിവയുമായി ധാരണാപത്രങ്ങൾ/ ഉടമ്പടികളിൽ ഏർപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിന്,  ഡിജിറ്റൽ ഇന്ത്യ, ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ തുടങ്ങിയ ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച വിവിധ സംരംഭങ്ങളുമായി ഇത് ചേർന്നുപോകുന്നു. മാറിക്കൊണ്ടിരിക്കുന്ന ഈ മാതൃകയിൽ, പരസ്പര സഹകരണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബിസിനസ്സ് അവസരങ്ങൾ കണ്ടെത്തുന്നതിനും മികച്ച സമ്പ്രദായങ്ങൾ പങ്കുവയ്ക്കുന്നതിനും ഡിജിറ്റൽ മേഖലയിൽ നിക്ഷേപം ആകർഷിക്കുന്നതിനും ആസന്നമായ ആവശ്യകത നിലനിൽക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close