National News

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയുടെയും ഡിയർനസ് റിലീഫിൻ്റെയും അധിക ഗഡുവിന് മന്ത്രിസഭയുടെ അംഗീകാരം


49.18 ലക്ഷം ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിക്കും.

4% ആനുകൂല്യത്തിനായി ഖജനാവിന് പ്രതിവർഷം 12,868.72 കോടി രൂപയുടെ അധിക ചിലവ്

കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഡിയർനസ് അലവൻസിൻ്റെയും (ഡിഎ) പെൻഷൻകാർക്ക് ഡിയർനസ് റിലീഫിൻ്റെയും (ഡിആർ) അധിക ഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. 1.1.2024 മുതൽക്കാണ് വ‍ർദ്ധനവിന് അംഗീകാരം. വിലക്കയറ്റത്തിന് നഷ്ടം നികത്താനായി അടിസ്ഥാന ശമ്പളത്തിൻ്റെ/പെൻഷൻ്റെ നിലവിലുള്ള 46% നിരക്കിനേക്കാൾ 4% വർദ്ധനവിനാണ് അംഗീകരമായത്.ഡിയർനസ് അലവൻസ്, ഡിയർനെസ് റിലീഫ് എന്നിവയിലൂടെ ഖജനാവിന് ഉണ്ടാകുന്ന സംയോജിത അധികച്ചെലവ് പ്രതിവർഷം 12,868.72 കോടി രൂപയായിരിക്കും. 49.18 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67.95 ലക്ഷം പെൻഷൻകാർക്കും ഇതിൻ്റെ പ്രയോജനം ലഭിക്കും.ഏഴാം കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശകൾ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോർമുല അനുസരിച്ചാണ് ഈ വർദ്ധനവ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close