Wayanad
പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു
സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മീനങ്ങാടി ഗവ പോളിടെക്നിക്ക് കോളേജിലെ ഫോറസ്ട്രി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ക്ക് മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ ഏകദിന പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ പി.എന്‍ വികാസ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.പി രാജു, രോഹിണി സുരേഷ്, ചിത്ര സെബാസ്റ്റ്യന്‍, കെ.കെ സുരേഷ്, എം.ടി ആസിഫ്, പി.കെ ഷൈജു എന്നിവര്‍ സംസാരിച്ചു.