Palakkad

മലമ്പുഴ ഉദ്യാനത്തില്‍ ഫ്ളവര്‍ഷോ: ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ടു വരെ

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും മലമ്പുഴ ജലസേചന വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ മലമ്പുഴ ഉദ്യാനത്തില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെ ഫ്ളവര്‍ ഷോ നടത്തും. എ. പ്രഭാകരന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഫ്ളവര്‍ ഷോ 11 ദിവസം നീണ്ടുനില്‍ക്കും. ഫ്ളവര്‍ ഷോയോടനുബന്ധിച്ച് കലാസാംസ്‌കാരിക പരിപാടികളും ഫുഡ് കോര്‍ട്ടും സജ്ജീകരിക്കും. യോഗത്തില്‍ മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധികാ മാധവന്‍, സെക്രട്ടറി ടി.വി ശ്രീകുമാരി, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്, വകുപ്പ് മേധാവികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close