THRISSUR

സെര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

അയലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എന്‍ഐഇഎല്‍ഐടി യുടെ സെര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്‌സ് ആരംഭിക്കുന്നു. എസ്.സി / എസ്.ടി/ ഇ.ഡബ്ല്യൂ.എസ് ഗേള്‍സ് തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, വില്ലേജില്‍ നിന്ന് ലഭിച്ച കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകര്‍പ്പുകള്‍ സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. 30 സീറ്റുകളാണുള്ളത്. കോഴ്‌സ് പൂര്‍ണ്ണമായി സൗജന്യമായിരിക്കും. ഫോണ്‍: 04923 241766.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close