THRISSUR

തൃശൂർ ജില്ലയിൽ നടന്നത് 4012 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ

തൃശൂർ ജില്ലയിൽ 4012 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നു ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടന്ന തൃശൂർ നിയോജക മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുന്നതിനുള്ള ജലജീവൻ മിഷൻ പ്രവർത്തനം കാര്യക്ഷമമായി നടക്കുകയാണ്.  പദ്ധതി വഴി 36 ലക്ഷം വീടുകളിൽ വെള്ളമെത്തിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

പ്രതിസന്ധികളെ മറികടന്ന് വികസന നേട്ടങ്ങളുമായി സംസ്ഥാനം മുന്നേറുകയാണ്.  വിദ്യാഭ്യാസ മേഖലയിൽ  സമാനതകളില്ലാത്ത നേട്ടങ്ങളാണ് കൈവരിക്കുന്നത്.  അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും അക്കാദമിക് നിലവാരം ഉയർത്താനും കഴിഞ്ഞു. സർവകലാശാലകളും കോളജുകളും മികവിന്റെ കേന്ദ്രങ്ങളായി. വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികൾ കേരളത്തിൽ വന്ന് പഠിക്കാനുള്ള  സാഹചര്യങ്ങൾ ഒരുക്കുകയാണ്. ഡിജിറ്റൽ സർവകലാശാല രാജ്യത്തിന് തന്നെ അഭിമാനമാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ രംഗത്തും പശ്ചാത്തല വികസനത്തിലും കേരളം മാതൃകയാണ്. വ്യവസായരംഗം, ലൈഫ് മിഷൻ, പട്ടയം , കൃഷി, അർഹരായവർക്ക് ക്ഷേമ പെൻഷൻ  തുടങ്ങി എല്ലാ രംഗങ്ങളിലും സർക്കാർ വികസന പാതയിലാണ്. 

കേരളത്തിന് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചാണ് നവകേള സദസ്സ് മുന്നേറുന്നത്. കാസർകോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച് തൃശൂരിലെത്തി നിൽക്കുമ്പോൾ നാടിനോട് ചേർന്ന് നിൽക്കുന്ന ജനങ്ങളുടെ വികാരമാണ് നവകേരള സദസ്സിൽ കാണാനാകുന്നതെന്നും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close