THRISSUR
ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമം; അപേക്ഷ ക്ഷണിച്ചു
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ നേരിടുന്ന അതിക്രമങ്ങള്‍, അപകടങ്ങള്‍, ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവയ്ക്ക് പരിഹാരം കണ്ടെത്തുന്നതിന് ഓരോ ജില്ലയിലും പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍മാരെ ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നും നിയമിക്കുന്നു. കൂടാതെ ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് ലീഗല്‍ അഡ്വെസര്‍, സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍മാര്‍ എന്നിവരുടെ പാനലും തയ്യാറാക്കുന്നു. താത്പര്യമുള്ളവര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0487 2321702.