THRISSUR

പ്രോജക്റ്റ് ഫെല്ലോ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്‌മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്‌സ്’ (Regional cum facilitation Centre for sustainable development of medicinal plants, Southern region) ഒരു  പ്രോജക്റ്റ് ഫെല്ലോ/ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബോട്ടണി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ ഫോറസ്ട്രി ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, തമിഴ് ഭാഷയില്‍ പ്രാവീണ്യം എന്നിവ അത്യാവശ്യ യോഗ്യത.
 ഔഷധസസ്യങ്ങളുടെ ഗവേഷണ അനുഭവം, ഫീല്‍ഡ് ബോട്ടണിയില്‍ പരിചയം, കമ്പ്യൂട്ടര്‍ പ്രവര്‍ത്തി പരിചയം എന്നിവ അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 4 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close